രണ്ടാമത് ഗോള്‍ഡ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍

08:51am 09/7/2016
Newsimg1_62838

ന്യൂയോര്‍ക്ക്: ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഡോ. റെജി ഫിലിപ്പോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ഗോള്‍ഡ് ട്രോഫി ടൂര്‍ണമെന്റ് ദേശീയതലത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നടത്തപ്പെടുന്നു.

ജൂലൈ 16-നു ശനിയാഴ്ച രാവിലെ 8 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. Pal 375 Denton Ave, New hyde Park -ലുള്ള വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24-ഓളം ടീമുകള്‍ വാശിയേറിയ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഗോള്‍ഡ് ട്രോഫിയും, 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് 500 ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും നല്‍കുന്നതാണ്.

ന്യൂയോര്‍ക്കിലെ കായികപ്രേമികളായ ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപംകൊടുത്ത ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ക്ലബ് കഴിഞ്ഞവര്‍ഷം ആവേശകരമായ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഈവര്‍ഷം അതിലും മനോഹരമാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് (516 317 1090), സിബി (516 455 2544), ജയകൃഷ്ണന്‍ (646 823 8831), ബെന്നറ്റ് (516 732 7127), എബി (571 278 4649).