കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചു.

03:22 pm 7/10/2016

download
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചു. മണ്ണ് ലഭിക്കാത്തതിനാലാണ് പണി നിര്‍ത്തി വച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും മണ്ണെടുക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നിഷേധിച്ചിരുന്നു.
ഇടയ്ക്ക് നിന്നുപോയ കൊല്ലം ബൈപ്പാസ് നിര്‍മ്മാണം നല്ല രീതിയില്‍ പുനരാരംഭിച്ചെങ്കിലും മണ്ണിന്റെ ദൗര്‍ലഭ്യം വിലങ്ങുതടിയായി. .2017 നവംബറില്‍ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിച്ചാണ് പണി വീണ്ടും തുടങ്ങിയത്. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ഘനമീറ്റര്‍ മണ്ണാണ്ണ് ബൈപ്പാസിനും അപ്രോച്ച് റോഡിനുമായി ഇനി വേണ്ടത്. വീട് നിര്‍മ്മാണത്തിനും മറ്റുമായി മണ്ണ് നീക്കം ചെയ്യാന്‍ അനുമതി സമ്പാദിക്കുന്നവരില്‍ നിന്നാണ് നിലവില്‍ മണ്ണെടുത്ത് കൊണ്ടിരിക്കുന്നത്. പക്ഷേ ഓണത്തിന് ശേഷം മണ്ണ് കാര്യമായി ലഭിച്ചില്ല. കൊട്ടാരക്കര നവോദയ വിദ്യാലയത്തിന്റെ കളിസ്ഥല നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് എടുത്താല്‍ ഒരു പരിധി വരെ ബൈപ്പാസ് നിര്‍മ്മാണം മുന്നോട്ട് കൊണ്ട് പോകാനാകും. പക്ഷേ കളക്ടര്‍ ഇതിന് അനുമതി നല്‍കിയില്ല.
പാലങ്ങളുടെ പണി മുന്നോട്ട് കൊണ്ടുപോകാനും മണ്ണ് ലഭിച്ചാലേ പറ്റൂ. ദേശീയപാതയില്‍ മേവറം മുതല്‍ കാവനാട് വരെ 13.5 കിലോ മീറ്റര് പാതയാണ് 267 കോടി ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. കൊല്ലം നഗരത്തില്‍ കയറായാതെ തന്നെ ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് നിര്‍മ്മാണം.