09:15 am 29/8/2016
ന്യൂജേഴ്‌സി: പത്തനംതിട്ട പ്രക്കാനം കൊല്ലന്‍ത്തേത് കുടുംബയോഗം അമേരിക്കന്‍ ശാഖ ഇരുപത്തി ആറാം വാര്‍ഷികവും, കുടുംബ പിതാവ് ഗീവര്‍ഗീസ് കത്തനാരുടെ ഓര്‍മ്മ കുര്‍ബാനയും ഓഗസ്റ്റ് 27 ന് ന്യൂജേഴ്‌സി നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് ആചരിച്ചു. കുടുംബ യോഗത്തിന്റെ അമേരിക്കന്‍ ശാഖ പ്രസിഡന്റ് റവ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ പ്രധാന കാര്‍മികത്വത്തിലും, റെവ. ഫാ.ഡോ. സി സി മാത്യു, റെവ. ഫാ. വിജയ് എ തോമസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും ആചരിച്ചു. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ചടങ്ങിലും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കുടുംബയോഗത്തിന്റെഅമേരിക്കന്‍ ശാഖാ സെക്രട്ടറി തോമസ് ജോര്‍ജ് (ബാബു) കത്തനാര്‍അപ്പുപ്പന്‍ അനുസ്മരണപ്രഭാഷണവും, റെവ. ഫാ.ഡോ. സി സി മാത്യു കുടുംബ ബന്ധങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ചും, റെവ. ഫാ. വിജയ് എ തോമസ് അനുഗ്രഹ പ്രസംഗവും നടത്തി. കുടുംബയോഗം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ക്കായി റവ. ഫാ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ന്യൂജേഴ്സിയില്‍ നിന്ന് വര്‍ഗീസ് തോമസ് (അജി) അറിയിച്ചതാണിത്.