കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു.

08:11 am 26/6/2017

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ലെ ഗു​വ​ത​പെ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​ത്താ​ണ 28 പേ​രെ കാ​ണാ​താ​യി. ബോ​ട്ടി​ൽ 150 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ മു​ക​ൾ​ത​ട്ടി​ലും പി​ടി​ച്ചു കി​ട​ന്ന​വ​രെ​യാ​ണ് ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ര​ക്ഷ​പെ​ടു​ത്തി​യ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ബോ​ട്ട് യാ​ത്ര തു​ട​ങ്ങി അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ബോട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.