കോതമംഗലത്ത് മലേയിറ സ്ഥിരീകരിച്ചു

01.12 AM 03-07-2016
Anopheles_stephensi
കോതമംഗലം പിണ്ടിമന പഞ്ചായത്തില്‍ മുത്തം കുഴിയില്‍ മലേറിയ സ്ഥിരീകരിച്ചു.അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം കെട്ടിടം പണിക്ക് പോകുന്ന തൊഴിലാളിക്കാണ് മലേറിയ പിടിപെട്ടിരിക്കുന്നത് .ഇവരുടെ കൂട്ടത്തില്‍ ഏകദേശം അന്‍പതോളം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട് .ഇവരില്‍ നിന്നും പിടിപെട്ടതാകാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ തൊഴിലാളികളില്‍ ആര്‍ക്കും അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് ശേഷം മൂന്ന് തവണയെങ്കിലും നടത്തിയിട്ടുണ്ട് അസുഖങ്ങള്‍ പടരാതിരിക്കുന്നതിനായി എല്ലാ മുന്‍കരുതലും പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ചിട്ടുണ്ട് .മാസ് സര്‍വ്വെ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യുമെന്നും മലേറിയ പിടിപെട്ട ആളുടെ വീടിന് 100മീറ്റര്‍ ചുറ്റളവിലുള്ള ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും രോഗിയുമായി അടുത്ത് ബന്ധമുള്ള ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട് .മലേറിയ ബാധിച്ച ആള്‍ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
രോഗബാധിതന്റെ സമീപവാസികളായ മുഴുവന്‍ ആളുകളുടേയും രക്തസാമ്പിളുകളുടേയും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ പറഞ്ഞു.