കോളേജ് ക്യാമ്പസില്‍ തോക്കു കൊണ്ടുവരുന്നതിനനുമതി നല്‍കുന്ന ബില്‍ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.

11:21am 5/5/2016

– പി.പി.ചെറിയാന്‍
unnamed (2)
ജോര്‍ജിയ: ജോര്‍ജിയ കോളേജ് ക്യാമ്പസുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന ബില്‍ ഗവര്‍ണ്ണര്‍ നെയ്ഥന്‍ ഡീല്‍ വിറ്റൊ ചെയ്തു.
ചില നിയന്ത്രണങ്ങളോടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുദ്യേശിച്ചു കണ്‍സര്‍വേറ്റീസും, സെക്കന്റ് അമന്റ്‌മെന്റ് ആക്ടിവിസ്റ്റും ചേര്‍ന്ന് അംഗീകരിച്ച ഹൗസ് ബില്‍(859) ഇന്ന്(മെയ്3ന്) റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കാതെ തിരിച്ചയയ്ക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി സിസ്റ്റം ഓഫ് ജോര്‍ജിയ ചാന്‍സ് ലര്‍, യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയ പ്രസിഡന്റുമാര്‍, ജോര്‍ജ്ജിയാ ടെക്ക് പ്രസിഡന്റ് എന്നിവര്‍ ഈ ബില്‍ അംഗീകരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉത്തരവാദിത്വം പോലീസ് നിറവേറ്റുക എന്നത് അസാധ്യമായി തീരുമെന്നാണ് അഭിപ്രായപ്പെട്ടത്.
21 വയസ്സുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് ഗണ്‍ ഡോര്‍മിറ്ററീസുകള്‍ ഒഴികെ പബ്ലിക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എവിടേയും കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു ഗവര്‍ണര്‍ വീറ്റോ ചെയ്ത ബില്‍.

റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങള്‍ ചൂടുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ തോക്ക് കൊണ്ടു വരുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്