കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍

09:30am 22/7/2016
download (1)

ആന്റിഗ്വ: നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് എന്ന നിലയിലാണ്. കോഹ്‌ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പരിചയസമ്പത്ത് കുറഞ്ഞ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്താമെന്ന മോഹം തുടക്കത്തിലേ പൊലിഞ്ഞു. ഇന്ത്യന്‍ സ്‌കോര്‍ 14ല്‍ വിജയിയേയും 74ല്‍ പുജാരയേയും നഷ്ടമായി. പിന്നാലെയെത്തിയ രഹാനെയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തിയ ധവാനെയും ബിഷു മടക്കി. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. പിന്നീട് ക്രീസിലെത്തിയ കോഹ്‌ലി മിന്നുന്ന ഫോമില്‍ ബാറ്റു വീശിയതോടെ ഇന്ത്യ മികച്ച നിലയിലെത്തി. മത്സരത്തില്‍ ആറു റണ്‍സ് എടുത്തതോടെ ടെസ്റ്റില്‍ 3,000 റണ്‍സെന്ന നാഴികകല്ലും കോഹ്‌ലി പിന്നിട്ടു. ടെസ്റ്റില്‍ വിന്‍ഡീസിനായി ബിഷു മൂന്നു വിക്കറ്റ് വീഴ്ത്തി.