ക്യൂബൻ ജനതക്കായി സൗഹൃദത്തിന്റെ കരം അമേരിക്ക നീട്ടുന്നു.

08:37 am 27/11/2016
images (1)
ന്യൂയോർക്ക്​: തനിക്ക് ചുറ്റുമുള്ള ലോകത്തും മനുഷ്യരിലും ഫിദൽ കാസ്​ട്രാ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും അടയാള​പ്പെടുത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ. വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഒബാമ കാസ്​ട്രോയ​ുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്​.

ക്യൂബൻ ജനതക്കായി സൗഹ​​ൃദത്തി​െൻറ കരം അമേരിക്ക നീട്ടുന്നു. കഴിഞ്ഞ ആറ്​ പതിറ്റാണ്ട്​ കാലം അമേരിക്കയും ക്യൂബയും തമ്മിൽ പല പ്രശ്​നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ത​െൻറ ഭരണകാലത്ത്​ ഇരുരാജ്യങ്ങളും നല്ല ഭാവിക്കായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പല ഭിന്നതകളുമുണ്ടെങ്കിലും പല വിഷയങ്ങളിൽ ​ നല്ല സുഹൃത്ത​​ുകളും അയൽക്കാരുമായിരിക്കാനാവും. കാസ്​ട്രോയുടെ കുടുംബത്തിനും ക്യൂബൻ ജനതക്കും അനുശോചനം അറിയിച്ച്​ കൊള്ളുന്നുവെന്നു ഒബാമ പറഞ്ഞു.