11;08 AM 17/09/2016
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അൽ ഹസനെയും ഭാര്യ അഹ്മദ് ഷിഷിറിനെയും ഇറക്കി മടങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണ് ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരസ്യ ഷൂട്ടിങ്ങിനായി രാവിലെ 9.30ന് ക്രിക്കറ്റ് താരത്തിനെ കോക്സ് ബസാറിലെ റോയൽ തുലിപ് റിസോർട്ടിലിറക്കി ധാക്കയിലേക്ക് മടങ്ങവെ ഇനാനി ബീച്ചിനടുത്തായിരുന്നു അപകടം.
സംഭവത്തിൽ ഷാകിബ് നടുക്കം രേഖപ്പെടുത്തി. ധാക്ക സ്വദേശിയായ ഷാ ആലമാണ് മരിച്ചത്. ൈപലറ്റും വിങ് കമാൻഡർ ഷഫീഖുൽ ഇസ്ലാമും ഉൾപ്പെടെ നാലുപേർ ചികിത്സയിലാണ്.