ക്രൈസ്തവ നേതാക്കള്‍ സെപ്റ്റംബര്‍ 21ന് പ്രാര്‍ത്ഥനയ്ക്കായി ഡാലസില്‍

09;33 pm 18/9/2016

– പി.പി. ചെറിയാന്‍
unnamed (2)

ഡാലസ് : അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ക്രൈസ്തവ നേതാക്കള്‍ പ്രാര്‍ത്ഥയ്ക്കായി സെപ്റ്റംബര്‍ 21ന് ഡാലസില്‍ ഒത്തുചേരുന്നു. ആത്മീയ നവോദ്ധാനത്തിനും െ്രെകസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മാപ്പപേക്ഷിക്കുന്നതിനും രാഷ്ട്രത്തെ ശരിയായി നയിക്കുന്നതിന് നേതാക്കള്‍ക്ക് ആവശ്യമായ ജ്ഞാനം ലഭിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തിന് നേതൃത്വം നല്‍കുന്നത് പാസ്റ്ററന്മാരായ ഗ്രോഗ് ലാറി, റോണി ഫ്‌ലോയ്ഡ്, ജെയിംസ് റോബിന്‍സണ്‍, ബിഷപ്പ് ഹാരി ജാക്‌സണ്‍, ആനി ഗ്രഹാം, റവ. സാമുവേല്‍ റോഡ്രിഗ്‌സ് എന്നിവരാണ്.

സെപ്റ്റംബര്‍ 21 വൈകിട്ട് സൗത്ത് ലേക്ക് ഗേയ്റ്റ് വെ ചര്‍ച്ചില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തിലേക്ക് പൊതു ജനങ്ങള്‍ക്കും പ്രവേശനം നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഡാലസിലെ ഒക്ക് ക്ലിഫ് ബൈബിള്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ ടോണി ഇവാന്‍സാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ആയിരക്കണക്കിന് വിശ്വാസികളെയാണ് പ്രത്യേക സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ഇവാന്‍സ് പറഞ്ഞു.

‘എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്റെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും. ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുളള പ്രഭാഷണങ്ങളാണ് സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സതേണ്‍ ഇവഞ്ചലിക്കല്‍ സെമിനാരി പ്രസിഡന്റ് ഡോ. റിച്ചാര്‍ഡ് ലാന്റ്, പാസ്റ്റര്‍ മാക്‌സ് ലുക്കാഡൊ, നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇവഞ്ചലിക്കല്‍ പ്രസിഡന്റ് ലിത്ത് അഡേഴ്‌സണ്‍ തുടങ്ങിയവരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.