ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

05:31 pm 5/11/2016
images (6)

ശ്രീനഗർ: ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന്​ പരിക്കേറ്റിട്ടുണ്ട്​. സൗത്ത്​ കശ്​മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സൈന്യം നടത്തിയ റെയ്​ഡിനിടെയാണ്​ ​ഏറ്റുമുട്ടലുണ്ടായത്​.

നാലു ആയുധാരികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ പൊലീസും സൈന്യവും ദോബ്​ജാൻ ഗ്രാമം വളയുകയായിരുന്നു. ഭീകരർ ​ഒളിച്ചിരുന്നതെന്ന്​ കരുതുന്ന വീട്ടിലേക്ക്​ കയറിയ സൈനികർക്കുനേരെ ആയുധാരികൾ വെടി​വെപ്പ്​ നടത്തുകയായിരുന്നു.

തിരിച്ച്​ സൈനികർ നടത്തിയ വെടിവെപ്പിലാണ്​ ഒരു ഭീകരൻ കൊല്ലപ്പെട്ടതെന്ന്​ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടർന്ന്​ കൊണ്ടിരിക്കുകയാണ്​.