02.07 PM 08-01-2017
ദോഹ: ലോക ഒന്നാംനമ്പർ ബ്രിട്ടന്റെ ആൻഡി മുറെയെ പരാജയപ്പെടുത്തി ഖത്തർ ഓപ്പൺ കിരീടത്തിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. ഫൈനലിൽ 6–3, 5–7, 6–4. എന്ന സ്കോറിനാണ് ജോക്കോവിച്ചിന്റെ ജയം. മുറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന 25–ാം വിജയമാണിത്.
ഓസ്ട്രേലിയൻ ഓപ്പൺ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. കഴിഞ്ഞവർഷം മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടമുയർത്തിയത്. – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=198221#sthash.YwW8OPTf.dpuf