ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ

10;47 am 28/11/2016
download

ന്യൂഡൽഹി: നാഭ ജയിൽ ആ​ക്രമിച്ച്​ ആയുധധാരികൾ ​രക്ഷപ്പെടുത്തിയ ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ. ഡൽഹിയിൽ നിന്നാണ്​ ഹർമിന്ദർ സിങ്​ പിടിയിലായത്​.

ഞായറാഴ്​ചയാണ്​ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ പട്യാലയിലെ നാഭ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവി ഹര്‍മിന്ദര്‍ സിങ് മിന്‍റു അടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ചത്. രണ്ട് കാറുകളിലായത്തെിയ പത്തു പേരടങ്ങിയ സംഘം തുരുതുരെ വെടിയുതിർത്താണ്​ അതീവ സുരക്ഷയുള്ള നാഭ ജയിലിൽ നിന്നും തടവുകാ​െ​ര രക്ഷപെടുത്തിയത്​. ഗുണ്ടാത്തലവന്മാരും കൊടുംകുറ്റവാളികളുമായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജീത് എന്നിവരാണ് രക്ഷപ്പെട്ട മറ്റ് തടവുകാര്‍. ജയിൽ ആക്രമണം നടത്തിയവരിലൊരാളായ പര്‍മിന്ദര്‍ സിങ്ങിനെ ഇന്നലെ രാത്രി ഉത്തർപ്രദേശിൽ പിടിയിലായി.