ഖുര്‍ ആന്‍ കീറിയ സംഭവം: നരേഷ് യാദവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു

03:37pm 06/07/2016
download (1)
ന്യൂഡല്‍ഹി: പഞ്ചാബില്‍ ഖുര്‍ ആന്‍ കീറിയ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെ അന്വേഷണസംഘം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ചോദ്യം ചെയ്തത്. പൊലീസിന്‍െറ പല ചോദ്യങ്ങള്‍ക്കും നരേഷ് യാദവ് ഉത്തരം പറഞ്ഞില്ളെന്ന് സങ്കൂര്‍ പൊലീസ് സൂപ്രണ്ട് പ്രീത്പാല്‍ സിങ് തിണ്ടി പറഞ്ഞു.സംഭവത്തില്‍ അറസ്റ്റിലായ വിജയ് കുമാറിനെ കണ്ടിരുന്നുവെന്നും സംഭവ ദിവസം വിജയ്കുമാറുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്നും നരേഷ് യാദവ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്.
ഖുര്‍ ആന്‍ കീറിയാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് നരേഷ് വാഗ്ദാനം ചെയ്തുവെന്ന അറസ്റ്റിലായ വിജയ് കുമാറിന്‍െറ മൊഴിയത്തെുടര്‍ന്നായിരുന്നു നരേഷിനെതിരെ പൊലീസ് കേസെടുത്തത്. മൂന്നുപേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രികളെ ജൂലൈ ഏഴിന് നുണപരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു