ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍

01:40pm 06/7/2016

Newsimg1_9199946
ഒഹായോ: ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയിലുള്ള ആഷ്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ (Ashland Universtiy, 401 College Avenue, Ashland, OH 44805) വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയില്‍ ഉള്ള ഏകദേശം 23 ഓളം ലോക്കല്‍ ചര്‍ച്ച്, വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളസഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.

ശ്രീലങ്കയില്‍ 1923- ­ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65­-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പല രാജ്യങ്ങളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യുവും ഈ കണ്‍വന്‍ഷന്റെ വിവിധ മീറ്റുംഗുകളില്‍ സംസാരിക്കുന്നതായിരിക്കും.

ജൂലൈ 6 ബുധനാഴ്ച വൈകിട്ട് 7.00 -നുള്ള പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും. വ്യാഴം­, വെള്ളി രാവിലെ 10.00 -ന് മോര്‍ണിംഗ് സര്‍വീസ് ആരംഭിക്കുന്നതും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 4.00 വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെടും. ശനിയാഴ്ച്ച രാവിലെ 10.00 മോര്‍ണിംഗ് സര്‍വീസ്, 2.00 മുതല്‍ ­ 4.00 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7.00 ന് പൊതുമീറ്റിംഗും നടത്തപ്പെടും. കുട്ടികള്‍ക്കു വേണ്ടിയും യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പല മീറ്റിംഗുകളും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9.00 ന് തുടങ്ങുന്ന വര്‍ഷിപ്പ് സര്‍വീസോടുകൂടി ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ അവസാനിക്കും.