ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന്

09.50 AM 30/10/2016
unnamed (3)
പി. പി. ചെറിയാന്‍
കൊളംബിയ : ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹെയ്‌ലി നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സൗത്ത് കാരലൈനാ ഗവര്‍ണര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ മാര്‍ക്കൊ റൂബിയായെ എന്‍ഡോഴ്‌സ് ചെയ്തിരുന്ന ഹെയ്‌ലി ട്രംപിന്റെ നിശിത വിമര്‍ശകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടു പേരുടേയും പ്രകടനം നിരാശാ ജനകമാണ്. എന്നാല്‍ ‘ഒബാമ കെയര്‍’ ഉള്‍പ്പെടെയുളള സുപ്രധാന വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടിനോടാണ് യോജിക്കുന്നതന്ന് ഹെയ്‌ലി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ഇനി പന്ത്രണ്ട് ദിനം ശേഷിക്കെ ഹിലറി ക്ലിന്റന്റെ ട്രംപുമായുളള പോയിന്റ് വ്യത്യാസത്തില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇമെയില്‍ വിവാദത്തില്‍ പല ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും പുറത്തുവന്നതോടെ ഹിലറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. ടെക്‌സാസ് സംസ്ഥാനം ഹിലറിക്ക് അനുകൂലമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്നാണ് പുതിയ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.