ഗുരുനാനാക് ജയന്തി: 3000 പേർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു

12.49 PM 11/11/2016
2016_visa
ന്യൂഡൽഹി: ഈ മാസം 12 മുതൽ 21വരെ പാക്കിസ്‌ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനു സമീപം നൻകാന സാഹിബിൽ നടന്നുവരുന്ന ഗുരുനാനാക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ 3,316 സിക്ക് തീർഥാടകർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ ഭാഗമായാണു വീസ അനുവദിച്ചതെന്നു പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനിലെ മാധ്യമങ്ങളുടെ ചുമതലയുള്ള കൗൺസിലർ മൺസൂർ അലി മേമൻ പറഞ്ഞു.

1974 ലെ ഇന്ത്യ–പാക് ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് ഗുരുനാനാക് ജയന്തിക്ക് പാക്കിസ്‌ഥാനിലെ ജന്മനാട്ടിൽ സിക്ക് തീർഥാടകർക്ക് എല്ലാ വർഷവും പ്രാർഥന നടത്താൻ പാക്കിസ്‌ഥാൻ വീസ അനുവദിച്ചതുടങ്ങിയത്. 1469 ഏപ്രിൽ 15ന് നൻകാന സാഹിബിലെ റായ് ഭോയ് കി തൽവയിലാണ് ഗുരുനാനാക് ദേവ് ജനിച്ചത്.