ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം.

08:08 am 11/5/2017

കാ​ൺ​പു​ർ: അ​വ​സാ​ന​ക്കാ​രെ​ന്ന നാ​ണ​ക്കേ​ട്​ ഒ​ഴി​വാ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം. 196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ഡൽഹി ശ്രേയസ്​ അയ്യരുടെ (57 പന്തിൽ 96) വെടിക്കെട്ടി​​​െൻറ കരുത്തിലാണ്​ അഞ്ചാം ജയം സ്വന്തമാക്കിയത്​. സ്​കോർ: ഗുജറാത്ത്​ 195/5 (20), ഡൽഹി 197/8 (19.4).

അത്ര നല്ല തുടക്കമായിരുന്നില്ല ഡൽഹിയുടേത്​. സ്​കോർബോർഡിൽ 15 റൺസെത്തിയപ്പോഴേക്കും സഞ്​ജു സാംസണും (11) ഋഷഭ്​​ പന്തും (നാല്​) മടക്കയാത്ര നടത്തി. മൂന്നാം വിക്കറ്റിൽ കരുൺ നായരെ (15 പന്തിൽ 30) കൂട്ടുനിർത്തി അയ്യർ നടത്തിയ രക്ഷാപ്രവർത്തനമാണ്​ ഡൽഹിക്ക്​ പ്രതീക്ഷ നൽകിയത്​.

ഋഷഭ്​​ പന്തിന്​ പുറമെ സാമുവൽസും (ഒന്ന്​) ആൻഡേഴ്​സണും (ആറ്​) റണ്ണൗട്ടായി. കമ്മിൻസ്​ 13 പന്തിൽ 24 റൺസ്​ നേടി വിജയത്തിലേക്ക്​ സംഭാവന നൽകി.
നേര​േത്ത 39 പ​ന്തി​ൽ 69 റൺ​സ്​ നേ​ടി​യ ആ​രോ​ൺ ഫി​ഞ്ചി​​​െൻറ പ്രകടനത്തി​​​െൻറ മികവിലാണ്​ ഗുജറാത്ത്​ മികച്ച ടോട്ടൽ കണ്ടെത്തിയത്​. ദി​നേ​ഷ്​ കാ​ർ​ത്തി​കും (28 പന്തി​ൽ 40) ഇ​ഷാ​ൻ കി​ഷ​നും (25 പ​ന്തി​ൽ 34) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​.