ഗൂഗിള്‍ അലോ വന്നു.

05:32 PM 21/09/2016
images (3)
സ്മാര്‍ട്ഫോണ്‍ മെസേജിങ് ആപ്ളിക്കേഷന്‍ രംഗത്തേക്ക് ഗൂഗിളിന്‍റെ ‘അലോ’ എത്തി. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘അലോ’ മെസേജിങ് ആപ്ളിക്കേഷന്‍ ചൊവ്വാഴ്ച മുതല്‍ പ്ളേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി.
ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐ.ഒ.എസ് ആപ്പ് സ്റ്റോറിലും ‘അലോ’ ലഭ്യമാണ്.
കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്സ് കോണ്‍ഫ്രന്‍സിലായാണ് വാട്ട്സ് ആപ്പിനെ തളക്കാന്‍ പുതിയ മെസേജിങ് ആപ്പ് ‘അലോ’ വികസിപ്പിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ( AI ) സങ്കതത്തേിന്‍റെ പിന്തുണയോടെയാണ് അലോ പ്രവര്‍ത്തിക്കുന്നത്.
ഗൂഗിള്‍ ഇന്‍്റര്‍നെറ്റ് സെര്‍ച്ചിന്‍്റെ സേവന മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ അലോക്ക് സാധിക്കുന്നുണ്ട്. മെഷിന്‍ ലാംഗ്വേജ് സാങ്കതേികവിദ്യയുപയോഗിച്ച് മെസേജുകള്‍ക്ക് മറുപടി നല്‍കാനും ചാറ്റിങിനിടെ ഗൂഗിളില്‍ തപ്പി വിവരങ്ങള്‍ സമ്മാനിക്കാനുമൊക്കെ അലോക്ക് സാധിക്കും.
ഫോട്ടോകള്‍, വീഡിയോകള്‍, ലൊക്കേഷന്‍ എന്നിവ അതിവേഗം കൈമാറാനും സൗകര്യമുണ്ട്. യൂട്യൂബ് വീഡിയോ ഷെയര്‍ ചെയ്യനും സംഭാഷണങ്ങള്‍ തര്‍ജ്ജമ ചെയ്യനും ഫോട്ടോകള്‍ ആപ്പില്‍ എഡിറ്റ് ചെയ്യനും ഇഷ്ടമുള്ള മീഡിയാ പ്ളേയര്‍ തുറന്ന വീഡിയോകള്‍ ആസ്വദിക്കാനും സാധിക്കും.
ഫയലുകള്‍ വേഗത്തില്‍ അയക്കാന്‍ കംപ്രസ് ചെയ്യനുള്ള സംവിധാനമുണ്ട്. ആവശ്യമെങ്കില്‍ ചാറ്റിന്‍്റെ എക്സപറേഷന്‍ തീയതി യൂസര്‍ക്ക് തീരുമാനിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചാണ് ‘അലോ’ പ്രവര്‍ത്തിക്കുന്നത്. വാട്സ്ആപ്പിലെ പോലെ ഓഡിയോ ഫയലുകള്‍ പങ്കുവെക്കാന്‍ ആകില്ലന്നെതാണ് ഒരു ന്യൂനത.