ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.

05:47 PM 20/9/2016
ആർ.ജ്യോതിലക്ഷ്മി.
images (6)
ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വാഴാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത്, നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ്. മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ? ഗോവിന്ദ ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ മേല്‍കോയ്മ
യുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന് ബലാത്സംഗവും നടത്തി കുറച്ചു വർഷം പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം, നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ്?.