ഗ്വാട്ടിമാലയിൽ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു

10:30 am 15/6/2017

ഗ്വാട്ടിമാല സിറ്റി: മെക്സിക്കോ അതിർത്തിയിൽ പശ്ചിമ ഗ്വാട്ടിമാലയിൽ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗ്വാട്ടിമാല സിറ്റിയിൽനിന്നും 156 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.