ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു

9:02 pm 20/5/2017

റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള അയൂബ് കരൂപടന്നയുടെ നേതൃത്തത്തില്‍ റിയാദില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യുണിറ്റ് രൂപികരിച്ചു 2017 ഏപ്രില്‍ 14 വിഷുവിനു രൂപം കൊണ്ട സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 19 ന് ബത്ത ഷിഫ അല്‍ ജസ്സിറയില്‍ വെച്ച് നടത്തപെട്ടു യോഗം പി എം എഫ് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു.നിരവധി ജീവകാരുണ്യ സംഘടനകള്‍ റിയാദിലുടെങ്കിലും പലതും കടലാസ് സംഘടനയായി മാറിയ അവസ്ഥയില്‍ അതിനിന്ന് വിഭിന്നമായി പ്രവര്‍ത്തിക്കാന്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന് കഴിയട്ടെയെന്നും രൂപികൃതമായി കേവലം ഒരുമാസം പിന്നിടുമ്പോള്‍ ഏറ്റെടുത്ത എംബസി ഏല്‍പ്പിച്ച എട്ടോളം കേസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൃത്യമായി നിരവഹിക്കാന്‍ സാധിച്ചത് അഭിനന്ധനം അര്‍ഹിക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു ആശംസ നേര്‍ന്നുകൊണ്ട് സജ്ജാദ്, റിഷി ലത്തീഫ് ,അബൂബക്കര്‍ വയനാട് എന്നിവര്‍ സംസാരിച്ചു

പൊതുമാപ്പില്‍ ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്ത പത്ത് പേര്‍ക്ക് ടിക്കറ്റ് എടുത്തുകൊടുക്കുകയും മൂന്ന് പേര്‍ക്ക് യോഗത്തില്‍ വെച്ച് ജയന്‍ കൊടുങ്ങല്ലൂര്‍ കൈമാറുകയും ചെയ്തു അടുത്ത വാര്‍ഷിക യോഗത്തിന് സംഘടന പ്രവാസികളുടെ മക്കളായ പത്ത് പെണ്‍കുട്ടികളെ ഒന്നിച്ച് ഒരു വേദിയില്‍ ഇരുത്തി സമൂഹ വിവാഹം നടത്തികൊടുക്കുമെന്ന് ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യുണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

സംഘടന ടിക്കറ്റ് നല്‍കി സഹായിച്ച വ്യക്തികളുടെ പേരുകള്‍.,കാസിം (മലപ്പുറം ) ,അനൂപ് ഷണ്മുഖന്‍ (തൃശ്ശൂര്‍ ) ബവിഷ് (കാലിക്കറ്റ് ) 4,ശശിധരന്‍ (ആറ്റിങ്ങല്‍ ) രാജകുമാര്‍ (ഉത്തര്‍പ്രദേശ് ) പ്രിയേഷ് (കണ്ണൂര്‍ ),ഇസ്മയില്‍ (കണ്ണൂര്‍) മോഹനന്‍ (കണ്ണൂര്) ബാക്കി 2 പേര്‍ക്ക് ഏക്‌സിറ്റ് ലഭിച്ചതിന് ശേഷം നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു

സുബൈര്‍ കുപ്പം സ്വാഗതവും അസ്രൂദീന്‍ ദിലീപ് നന്ദിയും പറഞ്ഞു അലി അസ്കര്‍ ചാവക്കാട് ജംനാസ് ഷെഫിന്‍ ഷാജഹാന്‍ വയനാട് കുഞ്ഞിമോന്‍ റഷീദ് മുക്കം ,റസാഖ് കൊടുവള്ളി ,ഷില്ലര്‍ പറവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു