ചാര്‍ലിയെ പുകഴ്‌ത്തി മാധവന്‍; സുന്ദരിപ്പെണ്ണിനോട്‌ ഇഷ്‌ടം

03:58pm 23/4/2016
download (3)
ദുല്‍ഖറിന്റെ ചാര്‍ലിയെ പ്രശംസിച്ച്‌ നടന്‍ മാധവന്‍. ട്വിറ്ററിലൂടെയാണ്‌ താരം ദുല്‍ഖറിനെ പുകഴ്‌ത്തിയത്‌. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. അതിമനോഹരം. സുന്ദരിപ്പെണ്ണേ എന്ന ഗാനത്തോട്‌ ഇഷ്‌ടം തോന്നുന്നു. നിങ്ങള്‍ എല്ലാവരും തകര്‍ത്തു. ദുല്‍ക്കറിന്റെ പാട്ടും ഒരുപാട്‌ ഇഷ്‌ടപ്പെട്ടുവെന്നും മാധവന്‍ പറയുന്നു.
മാധവന്റെ ട്വീറ്റിന്‌ ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്‌തു. വളരെയധികം നന്ദിയുണ്ടെന്നും അങ്ങയെപ്പോലെ ഒരാളില്‍ നിന്നും ഇത്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.