ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

11:45 pm 22/12/2016
– പി. പി. ചെറിയാന്‍
Newsimg1_7755561
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ അറ്റാക്ക് നടത്തുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ യുവ പ്രതിഭയും, ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെ പോലീസ് അറസ്റ്റു ചെയ്തു.

ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയായിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് ശര്‍മക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കുറ്റം. 2014 നവംബര്‍ മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് ശര്‍മ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയത്.

ബോട്ട്‌നട്ട്‌സ് എന്ന ഒരു പ്രത്യേക പ്രോഗ്രാം വഴി വൈറസിനെ കംപ്യൂട്ടറിലേക്ക് കടത്തി വിടുകയായിരുന്നു.ലോസ് ആഞ്ചല്‍സിലെ സൗത്ത് വെസ്‌റ്റേണ്‍ കാലിഫോര്‍ണി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ശര്‍മയെ ഡിസംബര്‍ 16 നാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 19ന് കാലിഫോര്‍ണിയ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജ് ആല്‍ക്ക സാഗറിന്റെ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ 100,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.

ഡിസംബര്‍ 5 മുതല്‍ നടത്തിയ ഓപ്പറേഷനില്‍ എഫ്ബിഐ 35 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും 20 വയസ്സിനു താഴെയുള്ളവരാണെന്ന് എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.