ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്

07 :03 am 14/6/2017

– ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം ഈ ജൂണ്‍ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5 മണി മുതല്‍ മൗണ്ട് പ്രോസ്പെക്ട് ലുള്ള സി എം എ ഹാളില്‍ (836 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് നടത്തുമെന്നു കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു .

വളരെ ജനോപകാരപ്രദമായ കര്‍മ്മ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും , വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നുള്ള പരിപാടികളുടെ ഒരു രൂപ രേഖ തയാറാക്കുവാനും ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ ആയ എല്ലാ വനിതകളെയും അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളീ വനിതകളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നുവെന്നു സിബിള്‍ ഫിലിപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിള്‍ ഫിലിപ്പ് (630 697 2241) ആയോ ചിക്കഗോമലയാളീ അസോസിയേഷന്റെ ഏതെങ്കിലും ഭാരവാഹികളുമായോ ബന്ധപെടുക.