ചിക്കാഗോ സെന്റ് മേരീസില്‍ മാതൃദിനം ആചരിച്ചു

10:32amn 11/5/2016

ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_88988023
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ മെയ് എട്ടാംതീയതി രാവിലെ 10 മണിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ എല്ലാ അമ്മമാരേയും അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും, റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അമ്മമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നും, അവരുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും ഫലമാണ് കുടുംബഭദ്രതയുടെ അടിസ്ഥാനമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ അച്ചന്‍ പറയുകയുണ്ടായി.

ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ വച്ചു നടന്ന യോഗത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു പറമ്പെടുത്തുമലയില്‍ മാതൃദിനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. അതിനുശേഷം സാജു കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കുവേണ്ടി പ്രത്യേക മത്സരങ്ങള്‍ നടത്തുകയുണ്ടായി. ഇടവകയിലെ മെന്‍ മിനിസ്ട്രി, പാരീഷ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍­കി.