ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി

09:33 am 7/6/2017

പാ​രീ​സ്: പാ​രീ​സി​ലെ നോ​ട്രേ ഡാം ​ക​ത്തീ​ഡ്ര​ലി​നു സ​മീ​പം ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ‌”ഇ​ത് സി​റി​യ​യ്ക്ക് വേ​ണ്ടി ആ​കു​ന്നു’ എ​ന്ന് ആ​ക്രോ​ശി​ച്ച് കൊ​ണ്ടാ​യി​രു​ന്നു ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ ക​ത്തീ​ഡ്ര​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​ക്ര​മി​യു​ടെ പ​ക്ക​ൽ നി​ന്ന് അ​ൾ​ജീ​രി​യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​ണ്ടെ​ടു​ത്ത​താ​യി ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ർ​ഡ് കൊ​ളൊ​ന്പ് പ​റ​ഞ്ഞു. അ​ക്ര​മി​ക്ക് ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.