07:59 pm 12/11/2016
കോഴിക്കോട്: നോട്ടുകൾ അസാധുവാക്കിയ നടപടിയിലെ അപാകതയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത്. നോട്ടുകൾ അസാധുവാക്കിയത് കച്ചവടത്തെ ബാധിച്ചതിനാലാണ് പ്രതിഷേധം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു.