ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍

08:03 pm 12/11/2016

Newsimg1_90299022
ഡാളസ്:ലോകം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ആര് എന്ന് ചോദ്യത്തിന് ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള് നേരുന്നതായി പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തു എത്തുമ്പോള്‍ അദ്ദേഹത്തിന് ശക്തമായി ഭരിക്കുവാന്‍, അമേരിക്കന്‍ ജനതയുടെ സ്വാപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ ദൈവം അദ്ദേഹത്തെ നിയോഗിച്ചതായി തോമസ് അഭിപ്രായപ്പെട്ടു.

ഡൊണാള്‍ഡ് ട്രംപിന്റെ ജന മുന്നേറ്റം കാണാതെ യാഥാര്ഥ്യത്തെ മൂടി വെച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഒരു തിരിച്ചടിയായി ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍ അത് മത മായാലും സാമ്പത്തികം ആയാലും വംശം ആയാലും അത് വൈകാരികമാകാന്‍ അധികം സമയം വേണ്ട എന്ന് അമേരിക്കയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചതായും, പ്രലോഭങ്ങള്‍ക്കു വഴങ്ങാതെ ഡൊണാള്‍ഡ് ട്രംപിനു വോട്ടു നല്‍കി വിജയിപ്പിച്ച എല്ലാ മലയാളികള്‍ക്കും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നന്ദി അറിയിക്കുന്നതായി തോമസ് അറിയിച്ചു.