ഗള്‍ഫ് മേഖലയില്‍ നിന്നും കുടിയേറിയ വിശ്വാസി സമൂഹ സംഗമം ന്യൂയോര്‍ക്കില്‍

08:06 pm 12/11/2016

– മാത്തുക്കുട്ടി ഈശോ
Newsimg1_9523864
ന്യൂയോര്‍ക്ക്: ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ ഏതാനും ക്രിസ്തീയ വിശ്വാസി സുഹൃത്തുക്കള്‍ ചേര്‍ന്നു കുടുംബ സംഗമം നടത്തുന്നതിന് 2017-ല്‍ നടത്തും. വളരെ വര്‍ഷങ്ങള്‍ സൗദി അറേബ്യയിലും ഗള്‍ഫ് മേഖലയിലും ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തുക്കളായിരുന്ന ഏകദേശം നൂറോളം കുടുംബങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും കാനഡയിലേക്കും കുടിയേറിയിട്ടുള്ളതായി ഗള്‍ഫ് മലയാളിക്കള്‍ക്കിടയില്‍ പാസ്റ്റര്‍ സാമുവേല്‍ ദാനിയേല്‍ (സാം അച്ചായന്‍) അറിയിച്ചു.

2017-ല്‍ ന്യൂയോര്‍ക്കില്‍ വച്ചു ത്രിദിന കോണ്‍ഫ്രന്‍സായി വിശ്വാസി കുടുംബ സംഗമം സംഘടിപ്പിക്കണമെന്ന് ന്യൂയോര്‍ക്കിലെ എല്‍മോണ്ടില്‍ കഴിഞ്ഞ ദിവസം കൂടിയ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിക്കുകയും കോണ്‍ഫ്രന്‍സ് ചീഫ് കണ്‍വീനറായി പാസ്റ്റര്‍ സാമുവേല്‍ ദാനിയേലിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷാജി ജോര്‍ജ്, സന്തോഷ്, ബാബു, ജോഷ്വാ എന്നിവരെ കുടുംബസംഗമ ക്രമീകരണങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തി.

കുടുംബ സംഗമത്തിന്റെ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക: ഷാജി ജോര്‍ജ് ന്യൂയോര്‍ക്ക് : Phone: +1 (917) 868 -6960, E mail : sajirfi@yahoo.com