ചൈനയില്‍ ബസ് കത്തി 31 മരണം

06:00pm 26/6/2016

download (4)

ബെയ്ജിംഗ്: ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്ന് 31 പേര്‍ മരിച്ചു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണു സംഭവം. റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായതെന്നാണു വിലയിരുത്തല്‍. ഇടിയെത്തുടര്‍ന്നുണ്ടായ ഇന്ധന ചോര്‍ച്ചയാണ് തീപിടുത്തതിനു കാരണം. 56 പേരാണു ബസിലുണ്ടായിരുന്നതെന്നാണു പ്രാഥമിക വിവരങ്ങള്‍. സംഭവത്തില്‍ പരിക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടിച്ചയുടന്‍ ബസിനടിയില്‍നിന്നു പുക ഉയരുകയും ക്ഷണ വേഗത്തില്‍ ബസ് കത്തിയമരുകയുമായിരുന്നുവെന്നു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.