7:30 am 17/5/2017
റായ്പുർ: ബിജാപുർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് സിആർപിഎഫും പോലീസും സംയുക്തമായി തെരച്ചിൽ നടത്തവെ മാവോയിസ്റ്റുകൾ നേർക്കുനേർ വരികയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് 20 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
മറ്റൊരു സിആർപിഎഫ് സംഘം നടത്തിയ തെരച്ചിലിൽ 20 ലക്ഷം രൂപയും പിടിച്ചെടുത്തു. തൽചെരു വനമേഖലയിൽ സംശയകരമായി നീങ്ങിയവരിൽനിന്നാണ് പണം പിടിച്ചെടുത്തത്. മാവോയിസ്റ്റുകൾക്ക് സഹായം നൽകുന്നവരാണ് ഇവരെന്നു സംശയിക്കുന്നു.