ജഡ്​ജി നിയമനം: 43 പേരുകൾ നിരാകരിച്ച കേന്ദ്ര നടപടി​ സുപ്രീംകോടതി തള്ളി

03:19 PM 18/11/2016
18TH_SUPREME_COURT_1334414f (1)
ന്യൂഡൽഹി: ഹൈകോടതി ജഡ്​ജിമാരുടെ നിയമനത്തിന്​ കൊളീജിയം ശിപാർശ ചെയ്​ത 43 പേരുകൾ തിരിച്ചയച്ച കേന്ദ്ര സർക്കാറി​െൻറ നടപടി സുപ്രീംകോടതി അംഗീകരിച്ചില്ല. നിരാകരിക്കപ്പെട്ട പേരുകൾ വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന്​ അയച്ചു. പേരുകൾ നിരാകരിച്ച കേന്ദ്രസർക്കാറി​െൻറ നടപടി​ സുപ്രീംകോടതി കൊളീജിയം തള്ളി. ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ, ജസ്​റ്റിസ്​ എ.ആർ ദവെ എന്നിവരടങ്ങിയ ബഞ്ചാണ്​ കേന്ദ്ര സർക്കാറി​െൻറ നടപടി തള്ളിയത്​.

ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന്​ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ 43 എണ്ണം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. 34 പേരുകള്‍ക്ക് സർക്കാർ അംഗീകാരം നല്‍കുകയും ചെയ്​തിരുന്നു. ഇതിനെതിരെയാണ്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം രംഗത്തുവന്നത്​.

ജഡ്​ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയത്തി​െൻറ ശിപാർശ കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു. ജഡ്ജിമാരുടെ കുറവ് കാരണം കോടതികള്‍ പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നതിലെ കടുത്ത എതിര്‍പ്പ് നേരത്തേ പ്രകടിപ്പിച്ചിരുന്നു.