ജന്മദിനാഘോഷത്തിന്‌ വിതരണം ചെയ്‌ത മധുരപലഹാരം കഴിച്ച്‌ 23 പേര്‍ മരിച്ചു

08:58am 26/4/2016
download (3)

ഇസ്ലാമാബാദ്‌: വിഷാംശം കലര്‍ന്ന മധുര പലഹാരം കഴിച്ച്‌ പാകിസ്‌താനില്‍ 23 പേര്‍ മരിച്ചു. ദേഹാസ്വസ്‌ഥത്തെ തുടര്‍ന്ന്‌ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ബേക്കറി ഉടമകളെയും ഒരു തൊഴിലാളിയെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.
ചെറുമകന്റെ ജന്മദിനത്തോടനുബന്ധിബ്ബ്‌ പഞ്ചാബ്‌ സ്വദേശിയായ ഉമര്‍ ഹയാത്ത്‌ എന്നയാള്‍ വിതരണം ചെയ്‌ത മധുരപലഹാരങ്ങള്‍ കഴിച്ചവരാണ്‌ മരിച്ചത്‌. മധുരപലഹാരത്തില്‍ വിഷം കലര്‍ന്നിരുന്നുവെന്നാണ്‌ കരുതുന്നത്‌. കുട്ടിയുടെ പിതാവും അമ്മാവന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മധുരപലഹാരങ്ങള്‍ വാങ്ങിയ ബേക്കറിയുടെ സമീപം കീടനാശിനി വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നുവെന്നും അത്‌ പുതുക്കി പണിയുന്ന സമയത്ത്‌ കീടനാശിനി ബേക്കറിയിലേക്ക്‌ മാറ്റിയിരുന്നതായും പോലീസ്‌ പറയുന്നു. പലഹാരം ഉണ്ടാക്കുന്നതിനിടയില്‍ കീടനാശിനികള്‍ കലര്‍ന്നതാകാം കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.