ജമ്മു-കശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

08:46am 19/3/2016
New Delhi: BJP President Amit Shah addresses the party's National Council meet in New Delhi on Saturday. PTI Photo by Shahbaz Khan (PTI8_9_2014_000057B) New Delhi: BJP President Amit Shah addresses the party’s National Council meet in New Delhi on Saturday. PTI Photo by Shahbaz Khan (PTI8_9_2014_000057B)[/caption]

ശ്രീനഗര്‍: ജമ്മു -കശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുളള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയില്ളെന്നും മുഫ്തി മുഹമ്മദ് സഈദ് ഉണ്ടായിരുന്നപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ളെന്നും നേരത്തെ നിലനില്‍ക്കുന്ന ഉപാധികളിന്‍മേലായിരിക്കണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്ന് ബിജെപിയോട് പറഞ്ഞിട്ടുള്ളതാണെന്നും മെഹബൂബ മുഫ്തി പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പി.ഡി.പിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ജമ്മു- കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായരുന്ന മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണ ശേഷം മെഹബൂബ മുഫ്തി പി.ഡി.പിയുടെ നേതൃ സ്ഥാനത്തത്തെിയതോടെയാണ് സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലായത്. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ പി.ഡി.പിക്ക് 27 എം.എല്‍.എയും ബി.ജെ.പിക്ക് 26 എംഎല്‍എയുമാണ് ഉള്ളത്.