ജയരാജനെ മാറ്റില്ലെന്ന് സൂചന; വിവാദനിയമനങ്ങളെല്ലാം റദ്ദാക്കും

11-10-2016 12.04 AM
EP_Jayarajan_760x400
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സൂചന. എന്നാല്‍ വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ബന്ധു നിയമനവിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ബന്ധു നിയമന വിവാദത്തില്‍ തെറ്റ് തിരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്ത്വത്തോട് ആവശ്യപ്പെട്ടു. ദില്ലിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പിബി യോഗത്തിലാണ് തീരുമാനം. എത്രയും വേഗം വിവാദം അവസാനിപ്പിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.