02:50 pm 5/6/2017

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ കുതിര കാറിലിടിച്ച് കാർ ഡ്രൈവർക്കു പരിക്കേറ്റു. ജയ്പുരിൽ സിവിൽ ലൈനു സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.
കുതിര വളരെ വേഗത്തിൽ ഓടിവന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ കുതിരയ്ക്കും പരിക്കേറ്റു.
