ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

02:55 pm 5/6/2017

ല്കനോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തീപിടിത്തത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും ഗോൻഡയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.