ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം

05:37 pm 5/6/2017


തിരുവനന്തപുരം: കാര്യവട്ടം പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റു രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി പോലീസ്, ഫയർഫോഴ്സ് സേനകളുടെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇതില്‍ വേങ്ങോട് സ്വദേശി സുദര്‍ശനെ രക്ഷപെടുത്തി.