ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍

08:55am 24/7/2016

Newsimg1_47913324
തിരുവനന്തപുരം: വിജയവും പരാജയവും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണമെന്ന്് എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവന്‍. ഏത് തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയാലും ലോക വീക്ഷണവും സാംസ്‌കാരിക അവബോധവും ഉണ്ടാകണം.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം..

മറ്റ് സംസ്‌കാരങ്ങളെല്ലാം ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടും ഭാരതീയ സംസ്‌കാരം മാത്രം നിലനിന്നു.വിദ്യാഭ്യാസവും അറിവുമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ശില. പൂര്‍വ്വിക പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. ബൗദ്ധികമായി ലോകത്ത് ആരുടേയും പിറകിലല്ല ഭാരതീയര്‍. എല്ലാത്തിനേയും സ്വാംശീകരിക്കാനുള്ള കഴിവ് ഭാരതത്തിന് മാത്രം.ഭാരതത്തില്‍ മാത്രമാണ് മഹത്തായ കാര്യങ്ങള്‍ ഉള്ളതെന്ന് ധരിക്കരുത്. ലോകത്ത് എല്ലായിടത്തും നന്മയുണ്ട്.എന്നാല്‍ ഏറ്റവും സമ്പന്നമായ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരാണ് നാമെന്ന് മനസ്സിലാക്കണം. ആര്യഭടന്റേയും വിവേകാനന്ദന്റേയും രക്തം സിരകളില്‍ ഒഴുകുന്നവരാണ് നാമെന്ന ബോധ്യം ഓരൊരുത്തര്‍ക്കും ഉണ്ടാകണം. ആദികേശവന്‍ പറഞ്ഞു
ഗുരുധര്‍മ്മ പ്രചാരണ സഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആത്മീയ വിദ്യാഭ്യാസത്തില്‍ അടിത്തറ ഇല്ലാതായാല്‍ ധാര്‍മ്മികത അകന്നു പോകും.ജീവിതത്തില്‍ പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ ആത്മീയ അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.സ്വാമി പറഞ്ഞു.ഭാരതീയ സംസ്‌കാരത്തിനെ ഹിന്ദു സംസ്‌കാരം എന്നല്ല മാനവികതയുടെ സംസ്‌കാരം എന്നാണ് പറയേണ്ടതെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു

കെഎച്ച്എന്‍എ ചെയര്‍മാന്‍ ഷിബു ദിവാകരന്‍ അധ്യക്ഷം വഹിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സാമ്പത്തിക വിഭാഗം മേധാവി ഡോ. കെ ജയപ്രസാദ്, എസ്സ സി ഇ ആര്‍ ടി കലാ വിഭാഗം തലവന്‍ ഡോ മണക്കാല ഗോപാലകൃഷ്ണന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി ഹരികുമാര്‍, കേസരി ട്രസ്റ്റ് ചെയര്‍മാന്‍ സി റഹിം, പിശ്രീകുമാര്‍, ഗോപികാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 100 കുട്ടികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് വിതരണം ചെയ്തു