ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു

08:44 pm 29/9/2016

– ജോര്‍ജ് ജോണ്‍
Newsimg1_81044531
ബെര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് ജര്‍മനിയിലെ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 2680 മില്യണ്‍ ആണ്. ഇത് ഒരു വലിയ തൊഴിലില്ലായ്മ നിരക്ക് ആണെന്ന് ഫെഡറല്‍ ലേബര്‍ ഓഫീസ് കണക്കുകള്‍ കാണിക്കുന്നു. ഈ തൊഴിലില്ലായ്മ നിരക്ക് ജര്‍മന്‍ സമ്പദ് വ്യവസ്ഥക്ക് അഭയാര്‍ത്ഥി പ്രശ്‌നം ഉള്‍പ്പെടെ അത്ര നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഇതിനിടയില്‍ ജര്‍മനിയിലെ ഒന്നാമത്തെ ബാങ്ക് ആയ ഡോയിച്ചേ ബാങ്ക് പ്രൈവറ്റ് ബാങ്കിംങ്ങ് നിറുത്തി ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതും ഇപ്പോഴത്തെ ഡോയിച്ചേ ബാങ്ക് ജോലിക്കാരെ ബാധിക്കും. കൂടാതെ രണ്ടാമത്തെ വലിയ ബാങ്ക് ആയ കൊമേഴ്‌സ് ബാങ്ക് 10000 ജോലിക്കാരെ കുറയ്ക്കാന്‍ തീരുമാനം എടുത്തു. ഇതെല്ലാം പഠനം കഴിഞ്ഞുവരുന്ന പ്രവാസികളുടെ പുതിയ തലമുറയുടെ ജോലി ലഭ്യതയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.