ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ പ്രതിഷേധ റാലി ജൂലൈ 29-ന്

01.31 AM 17-07-2016
praveen_rally_pic
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ‘ജസ്റ്റീസ് ഫോര്‍ പ്രവീണ്‍’ എന്നത് ഇപ്പോള്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ പോരാട്ടത്തിന്റെ ശബ്ദമാണ്. ജൂലൈ 29-നു വെള്ളിയാഴ്ച ചിക്കാഗോയിലെ ഗവര്‍ണര്‍ ഓഫീസായ ഡെയിലി പ്ലാസയിലേക്ക് പ്രതിഷേധ റാലി നടത്തുമ്പോള്‍ എല്ലാ മനസ്സിലും ഒരേ ചോദ്യം, ഒരേ ആവശ്യം. നീതി ലഭിക്കാതെ പിന്തിരിയില്ല എന്ന നിശ്ചയദാര്‍ഢ്യവും.
രണ്ടു വര്‍ഷത്തിലേറെയായി തന്റെ മകന്‍ മരണപ്പെട്ടതെങ്ങനെയെന്നറിയാന്‍ കാത്തിരിക്കുന്ന ഒരമ്മയുടെ വേദനയുടെ, മുറിവുകളുടെ, ശബ്ദമാണ് നൂറുകണക്കിനാളുകളുടെ ശബ്ദമായി മാറാന്‍ പോകുന്നത്. അന്നേ ദിവസം ഉച്ചകഴിഞ് ഒന്നിനും മൂന്നിനുമിടയ്ക്ക് ചിക്കാഗോയില്‍ നിന്നും, അമേരിക്കയുടെ നനാ ഭാഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികള്‍ ഒരുമിക്കുമ്പോല്‍ ഇനി ഇതുപോലൊരു ദുരന്തം ഏറ്റുവാങ്ങുവാന്‍ ഒരു മലയാളിക്കും , ഒരു ഇന്ത്യാക്കാരനും ഒരമ്മയ്ക്കും ഇടയാകരുതെ എന്ന പ്രര്‍ത്ഥനയാണുണ്ടാവുക. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി കൊല്ലപ്പെട്ടിട്ട് അധികാരികളില്‍ നിന്നും ലഭിച്ച നീതി നിഷേധത്തിനും അധികാര ദുര്‍വിനിയോഗത്തിനും എതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ ഇനിയും ‘പ്രവീണ്‍’മാര്‍ ഉണ്ടാകില്ല എന്നതിനു എന്താണുറപ്പ്? നമ്മള്‍ ഒറ്റക്കെട്ടായി നിന്നു നമ്മുടെ ശക്തി, നമ്മുടെ അമര്‍ഷം രേഖപ്പെടുത്താനുള്ള സുവറ്ണ്ണാവസരമാണിത്. കഴിയുന്നിടത്തോളം ആളുകള്‍ ചേരിതിരിവുകളൊന്നും വകവയ്ക്കാതെ ഈ സംരംഭത്തില്‍ ഭാഗഭാക്കാകേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.
വരും തലമുറയ്ക്ക് സംഘടിത ശക്തി എന്തെന്ന് കാണിച്ചുകൊടുക്കേണ്ട കടമകൂടി നമുക്കുണ്ട്. അതിനു ഒറ്റക്കെട്ടായി നിന്നു ഈ പ്രതിഷേധ റാലിയെ വിജയിപ്പിക്കുക. ഇപ്പോള്‍ കിട്ടിയ വിവരങ്ങളനുസരിച്ച് ഇത്രയേറെ മുറിവുകളും ചതവുകളും ഉണ്ടായിട്ടും അതെല്ലാം മൂടി വച്ച നീതി നിഷേധത്തെ എന്തു പേരിട്ടാലാണു മതിയാവുക? ഇതു ഇനി അനുവദിച്ചുകൂടാ. ഭരണാധികാരികളുടെ, നിയമപാലകരുടെ, ഡോക്ടേഴ്‌സിന്റെ ഒക്കെ കണ്ണുതുറപ്പിക്കാനുള്ളതാകട്ടെ ഈ സംഗമം.
ഇതിനു വേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് ലൗലി വര്‍ഗീസ് (പ്രവീണിന്റെ അമ്മ), ജിബി തോമസ്, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, മറിയാമ്മ പിള്ള, ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ജോയിച്ചന്‍ പുതുക്കുളം തുടങ്ങി എല്ലവര്‍ക്കും അനുമോദനങ്ങള്‍. എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട്, പ്രര്‍ത്ഥനയോടെ ത്രേസ്യമ്മ തോമസ് നടാവള്ളില്‍.

ബന്ധപ്പെടേണ്ട നമ്പര്‍ 847 873 6632.