ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം പി.ആര്‍. ശ്രീജേഷിന്

08:40 am 11/10/2016
Newsimg1_52983899

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ മൂന്നിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സരത്തില്‍ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനവും വെള്ളി മെഡല്‍ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റന്‍ പദവി നേടാന്‍ തുണയായത്. ഒളിമ്പിക്‌സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്.

2006 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വര്‍ഷമായി വൈസ് ക്യാപ്റ്റനാണ്. എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചി!യോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായപ്പോള്‍, ടൈബ്രേക്കറില്‍ ഗോള്‍ കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ശ്രീജേഷ് കാഴ്ചവെച്ചത്.