വി. യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 21 മുതല്‍ ഒക്ടോബര്‍ 30­വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ –

08:39 am 11/10/2016

സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_92697056
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര് 21 ­മുതല്‍ ഒക്ടോബര്‍ 30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 30­ന് ഞായറാഴ്ച രാവിലെ 11 ക്ക് നടത്തപ്പെടും.

2013 ഒക്ടോബര്‍ 17­നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‌സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍ സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. അമേരിക്കയില്‍ തന്നെ ഒന്നോ, രണ്ടോ ദേവാലയങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തിലെ തിരുശേഷിപ്പ് ലഭിച്ചതായി കാണുന്നത്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ തന്നെ അറിയിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിളളി സാക്ഷ്യപ്പെടുത്തുന്നു.

ഒക്ടോബര്‍ 21 ­ ന് വെള്ളിയാഴ്ച വൈകീട്ട് 7.30­ ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും,സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ മുഖ്യ കാര്മ്മികത്വത്തില്‍ നടക്കും.

ഒക്ടോബര്‍ 22 ­ന് ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാര്‍ത്ഥനകളും രാവിലെ 8.30­നുള്ള മാതാവിന്റെ നൊവേന പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഫാ. പോളി തെക്കന്‍ സി.എം.ഐ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

23­നു ഞായറാഴ്ചയിലെ വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനകളും രാവിലെ 9 മണിക്ക് ആരംഭിക്കും. ഇടവക വികാരി ഫാ.തോമസ് കടുകപ്പിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

24 ­ന് തിങ്കളാഴ്ച്ച വൈകിട്ട് 7.30­ ആരംഭിക്കുന്ന നൊവേനയും, വിശുദ്ധ ദിവ്യബലിയും, പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

25­ ന് ചൊവ്വാഴ്ച വൈകീട്ട് 7.15 ­ന് ഉണ്ണി യേശുവിന്‍റെ നൊവേനയോടെ ആരംഭിക്കുന്ന വിശുദ്ധന്റെ ദിവ്യബലിയും നൊവേനയും ഫാ.ബിജു നാറാണത്ത് സി.എം.ഐ നേതൃത്വം നല്‍കും.

26­ന് ബുധനാഴ്ചയിലെ വിശുദ്ധന്റെ നൊവേനയും,ദിവ്യബലിയും, മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ഇടവക വികാരി ഫാ.തോമസ് കടുകപിള്ളി നേതൃത്വം വഹിക്കും.

27­നു വ്യാഴാഴ്ച 7.30­ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ.പീറ്റര്‍ അക്കനത്തു സി.എം.ഐ യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

ഒക്ടോബര്‍ 28 ­ ന് വെള്ളിയാഴ്ച വൈകീട്ട് 7.30­ ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ. ജോണി ചെങ്ങളം സി.എം.ഐ നയിക്കും.

ഒക്ടോബര്‍ 29 ­ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാര്‍ത്ഥനകളും രാവിലെ 9 മണിക്കുള്ള മാതാവിന്‍റെ നൊവേന പ്രാര്‍ത്ഥനയോടെ ആരംഭിക്കും.തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് വടക്കേക്കര നേതൃത്വം നല്‍കും.

വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 30­ന് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11­ക്ക്­ ആരംഭിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ക്‌നാനായ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി (ന്യൂയോര്‍ക്ക്,ന്യൂജേഴ്‌­സി ഈസ്‌റ്റേണ്‍ റീജിയന്‍ ഡയറക്ടര്‍) ഫാ.റെന്നി കട്ടേല്‍ നേതൃത്വം നല്കും. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് സി. എം.ഐ, ഫാ.പോളി തെക്കന്‍ സി. എം.ഐ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

ദിവ്യബലിക്കു ശേഷം ലതീഞ്ഞു, വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും .

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക : ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646­326­3708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908­906­1709, മിനേഷ് ജോസഫ് (ട്രസ്റ്റി) 201­978­9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201­912­6451, ജോസ് അലക്‌സ് (കോര്‍ഡിനേറ്റര്‍) 732­857­5055,ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍) 732­216­4783.

നിയോഗങ്ങള്‍ സമര്‍പ്പിക്കാന്‍: http://tinyurl.com/stjudethirunal2016

വെബ് : www.stthomsayronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്