ജിഷക്കേസ് മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ചെന്നിത്തല

01:45pm 10/7/2016
download (3)

തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡു നിന്നും കാണാതായവര്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരച്ച സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.