ജിഷയെ കൊലപ്പെടുത്തിയവര്‍ പിശാചുക്കള്‍ സുരേഷ് ഗോപി

11:39am 4/5/2016
download (6)

ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിനു കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി, പൊലീസ് ഡിജിപി, എറണാകുളം റൂറല്‍ എസ്പി എന്നിവര്‍ക്കുള്ള നോട്ടിസില്‍ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് 30നു ഹാജരാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം റേഞ്ച് ഐജിക്കും എറണാകുളം റൂറല്‍ എസ്പിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
സംഭവത്തില്‍ സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘം രൂപീകരിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ റിട്ട.ജഡ്ജി പി.എന്‍. വിജയകുമാര്‍ ഉത്തരവിട്ടു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 28നു സമര്‍പ്പിക്കണം