നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം

01:08pm 4/5/2016

ആര്‍ ജ്യോതിലക്ഷ്മി
download (7) (1)

വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു. സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു വിശേഷിപ്പിക്കുന്നത്. അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും. ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും, അല്ലാത്തവരുമായവര്‍ ഇറങ്ങി പുറപ്പെടാത്തതു. ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങു. ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു. ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ?, ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല.

ഇന്നലെ നിര്‍ഭയ, ഇന്ന്‌ ജിഷ, നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം. സ്വന്തം അമ്മയും പെങ്ങളും സഹോദരിയും സുഹൃത്തും പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ മലയാളികള്‍ക്ക് അത് വാര്‍ത്തയല്ലാതാകുന്നത്. എന്നാല്‍ പോലും പിറന്ന നാടിനെ നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍ ഈ സമൂഹം ലജ്ജിക്കേണ്ടി വരും.