ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍

09:14 am 26/9/2016
download (3)
കൊച്ചി: ജിഷ വധക്കേസിലെ എഫ്ഐആറിലെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലേയും സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടതെങ്കിലും 29നെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്.
ജിഷ മരണത്തിന് രണ്ടാഴ്ചക്കുശേഷം മേയ് രണ്ടാംവാരമാണ് പൊലീസ് കുറുംപ്പുപടി കോടതിയില്‍ അപേക്ഷ നല്‍കിയത്. ജിഷയുടെ മരണം സംഭവിച്ചത് വൈകിട്ട് മൂന്നരയ്ക്കും രാത്രി ഏഴരയ്ക്കും ഇടയിലാണെന്നായിരുന്നു കേസെടുക്കുന്ന സമയം പൊലീസ് കണക്കൂകൂട്ടിയത്. ഇതനുസരിച്ചാണ് 28ന് വൈകിട്ട് 3.30ന് എന്ന ഉദ്ദേശ സമയം പൊലീസ് തയാറാക്കിയത്. എന്നാല്‍ ഓണ്‍ ലൈനില്‍ പകര്‍പ്പ് ലഭിച്ചപ്പോഴാണ് ഒരു ദിവസം വൈകി 29 എന്നാണ് തീയതി രേഖപ്പെടുത്തിയിക്കുന്നത് എന്ന വ്യക്തമായാത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാങ്കിതകപ്പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷ നല്‍കിയത്. കുറുപ്പുംപടി കോടതിയില്‍ ഉണ്ടായിരുന്ന അപേക്ഷ കഴിഞ്ഞദിവസമാണ് കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറിയത്. പോസ്റ്റുമാര്‍ടം നടത്തിയപ്പോള്‍ ജിഷയുടെ തോളെല്ലിലെ മുറിവിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടെങ്കിലും റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ വിട്ടുപോയി. ഇതുകൂടി ചേര്‍ക്കണമെന്ന മറ്റൊരുപക്ഷേയും ഇതേടൊപ്പമുണ്ട്.