ജി.എസ്.സി ഹ്യൂസ്റ്റണ് പതിയ നേതൃത്വം

08 :06 am 9/4/2017

ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ 2017- 18 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്- സൂസന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് – ബ്ലസന്‍ ബാബു, സെക്രട്ടറി – സിറിള്‍ രാജന്‍, ട്രഷറര്‍- ജോര്‍ജ് കൊച്ചുമ്മന്‍ എന്നിവരും ഭരണസമിതി അംഗങ്ങളായി ബാബു വര്‍ഗീസ്, ഷീബ തോമസ്, കുമാരി ആഷ്‌ലി സാബു എന്നിവര്‍ ചുമതലയേറ്റു.

ഏപ്രില്‍ 22-നു ഫ്രണ്ട്‌സ് വുഡ്‌സ് ഹാരിസ് കൗണ്ടി പാര്‍ക്ക് പവലിയനില്‍ വച്ചു നടക്കുന്ന കുടുംബ കൂട്ടായ്മയില്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയ്ക്കും നേത്ര പരിശോധനയ്ക്കുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

ജി.എസ്.സി ഹ്യൂസ്റ്റന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി നടത്തിവരുന്ന വേനല്‍ക്കാല മലയാളം സ്കൂളിന്റെ ഈവര്‍ഷത്തെ ക്ലാസുകള്‍ ഹാരിസ് കൗണ്ടി ലൈബ്രറിയുടെ രണ്ട് ശാഖകളിലായി ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 6 മുതല്‍ 16 വയസ്സുവരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്നു സെക്രട്ടറി സിറിള്‍ രാജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി.എസ്.സി ഹ്യൂസ്റ്റന്റെ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം: gsc.huston@yahoo.com, Ph: 832 910 7296.