ജീനയുടെ നഴ്സസ് ദിന ആഘോഷം മെയ് 12 നു അറ്റ്ലാന്റയില്‍

09:33 pm 11/5/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍


അറ്റ്‌ലാന്റ: ജോര്‍ജിയ ഇന്‍ഡ്യന്‍ നേഴ്സ്സ് അസോസിയേഷന്‍ (GINA) ആഭിമുഖ്യത്തില്‍ നഴ്സസ് ദിനാഘോഷം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ (5720 Lilburn Stone Mountain Rd) നടക്കും. മെയ് 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതലാണ് പരിപാടികള്‍.

മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയവരെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം വര്‍ണ്ണാഭമായ കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടക്കും. ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. ഉദയകുമാര്‍ വെങ്കടാചലം മുഖ്യ പ്രഭാഷണം നടത്തും.